Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munambam Issue

മു​ന​മ്പം ഭൂ​മി പ്ര​ശ്നം; സ​തീ​ശ​ന് 'മാ​സ്' മ​റു​പ​ടി​യു​മാ​യി പി.​രാ​ജീ​വ്

കൊ​ച്ചി: മു​ന​മ്പം ഭൂ​മി വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് മ​റു​പ​ടി​യാ​യി മു​ൻ മ​ന്ത്രി പി.​രാ​ജീ​വ്. പ​ത്തു മി​നി​റ്റ് ഇ​ൻ​സ്റ്റ​ന്‍റ് പ​രി​ഹാ​രം ഇ​ല്ലെ​ങ്കി​ൽ ക​മ്മീ​ഷ​ൻ നി​ല​പാ​ട് അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ട് പോ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.

സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ പ​ഠി​ച്ചു തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു. താ​മ​സി​ക്കു​ന്ന ആ​ളു​ക​ളു​ടെ ഭൂ​മി സം​ര​ക്ഷി​ക്ക​ണം എ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​ല​പാ​ട്. കോ​ട​തി ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല. വ​ഖ​ഫ് ആ​ണെ​ങ്കി​ൽ ഫാ​റൂ​ഖ് കോ​ള​ജി​ന് പ​ക​രം ഭൂ​മി ന​ൽ​ക​ണം.

സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു ചെ​യ്താ​ൽ കോ​ട​തി​യി​ലും പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും രാ​ജീ​വ് വ്യ​ക്ത​മാ​ക്കി. പ​ത്തു മി​നി​റ്റി​ല്‍ തീ​രു​മാ​നം എ​ടു​പ്പി​ക്കാ​തി​രി​ക്കാ​ൻ മു​ൻ സ​ർ​ക്കാ​ർ പോ​കു​ന്ന പോ​ക്കി​ൽ എ​ട്ടി​ന്‍റെ പ​ണി ത​ന്നു എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ട​ത്.

ര​ണ്ട് മ​ത​വി​ഭാ​ഗ​ങ്ങ​ളെ ശ​ത്രു​ക്ക​ൾ ആ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ന്ന​ത്. മു​ൻ സ​ർ​ക്കാ​ർ അ​താ​ണ് ചെ​യ്ത​ത്. പോ​കു​ന്ന പോ​ക്കി​ൽ വ​ഖ​ഫ് ബോ​ർ​ഡ് ത​ന്നെ ഉ​മീ​ദ് പോ​ർ​ട്ട​ലി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി. എ​ട്ടി​ന്‍റെ പ​ണി ത​ന്നി​ട്ടാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് പോ​യ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

 

Latest News

Corehub Up